പറവൂർ : പറവൂർ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് തോപ്പിലിന് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. പ്രദീപിനെ മൊമന്റോ നൽകി അനുമോദിച്ചു. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് പറവൂത്തറ തടിപ്പുറം ബ്രദേഴ്സ് നൽകിയ ടാബുകൾ വിതരണം ചെയ്തു. കോൺഗ്രസ് നേതാക്കളായ എം.ജെ. രാജു, അനു വട്ടത്തറ, ഡി. രാജ്കുമാർ, ഡെന്നി തോമസ്, സജി നമ്പ്യത്ത്, കെ.വി. രവീന്ദ്രൻ, അഡ്വ. കെ.എൻ. ജോയി, ഗീതാ ബാബു തുടങ്ങിയവർ സംസാരിച്ചു.