പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറം മടപ്പാട്ട് എം.വി. ബേബിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ജോഷ്വാ ജനറേഷൻ മിനിസ്ട്രീസിന്റെ സാമ്പത്തിക സഹായത്തോടെയാണ് വീട് നിർമ്മിച്ചു നൽകിയത്. ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, പി.എ. ഹരിദാസ്, വി.എം. മണി, ആഗസ്റ്റിൻ ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.