പറവൂർ : നീണ്ടൂർ -ചിറ്റാറ്റുകര ജുമാ മസ്ജിദിന്റെ മുന്നിൽ ദേശീയപാതയോട് ചേർന്നുള്ള ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച് കവർച്ച. ഞായറാഴ്ച രാത്രിയാണ് സംഭവം. നാണയങ്ങൾ മാത്രം സമീപത്തെ കടയുടെ വരാന്തയിൽ കണ്ടെത്തി. ലോക്ഡൗൺ ആരംഭിച്ച ശേഷം ഭണ്ഡാരം തുറന്നിട്ടില്ല. സമീപത്തുള്ള ശൗചാലയത്തിന്റെ വാതിലും തകർത്തിട്ടുണ്ട്. മുമ്പും ഭണ്ഡാരം തകർത്ത് മോഷണം നടന്നിട്ടുണ്ട്. ഇതേത്തുടർന്ന് പള്ളിക്ക് ചുറ്റും സി.സി ടി.വി.കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ മോഷണസമയത്ത് കാമറകൾ പ്രവർത്തിച്ചിരുന്നില്ല. വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.