ആലുവ: പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് സ്റ്റോപ്പ്, മാർക്കറ്റ്, മറ്റു പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ചിലർ മാസ്‌കും ധരിക്കുന്നില്ല. രോഗവ്യാപനത്തിന് ഇത് കാരണമാകും. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തും. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ റൂറൽ ജില്ലയിൽ 13 കേസ് രജിസ്റ്റർ ചെയ്തു. അഞ്ചുപേരെ അറസ്റ്റുചെയ്തു. അഞ്ച് വാഹനം കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് മൂന്നുപേർക്കെതിരെ നടപടിയെടുത്തു.