kunjithi-sc-bank
കുഞ്ഞിത്തൈ പുഴയിൽ നിർമ്മിച്ച മത്സ്യകൂടിൽ വി.ഡി. സതീശൻ എം.എൽ.എ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : നബാഡിന്റെ സഹകരണത്തോടെ കുഞ്ഞിത്തൈ സഹകരണ ബാങ്ക് നടപ്പിലാക്കിയ കാർഷിക വായ്പാ പദ്ധതിയിൽ റിവർ ഫിഷ് ഫാം കുഞ്ഞിത്തൈ പുഴയിൽ നിർമ്മിച്ച മത്സ്യക്കൂടിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, വൈസ് പ്രസിഡന്റ് ജോർജ് തച്ചിലകത്ത്, പി.ആർ. സൈജൻ, സി.ബി. ബിജി, കെ.കെ. ബേബി, സുനിൽ ശാന്തി എന്നിവർ സംസാരിച്ചു. എ.എസ്. രാകേഷ്, ശ്യാംലാൽ പടന്നയിൽ, ലെനിൻ കലാധരൻ, എ.എൻ. പ്രവീൺ എന്നിവർ ചേർന്ന് കൂടുമത്സ്യക്കൃഷി ആരംഭിച്ചത്.