നെടുമ്പാശേരി: നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ നാലു ടെലിവിഷൻ സെറ്റുകൾ സ്‌കൂൾ മാനേജർ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പൊലീത്തക്ക് കൈമാറി. സ്‌കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു യോയാക്കി, പ്രിൻസിപ്പൽ ഇൻ ചാർജ് വി ദിവ്യ, മാനേജ്‌മെന്റ് പ്രതിനിധി പി.വി. ബഹനാൻ, പൂർവ വിദ്യാർത്ഥികളായ മുരളികൃഷ്ണൻ, ഗഫൂർ എളമന, കെ.വി. ബെന്നി, അദ്ധ്യാപിക സി.എ. ഗീത എന്നിവർ പങ്കെടുത്തു.