aiyf
എസ്.ബി.ഐ യിലെ പിൻവാതിൽ നിയമനത്തിനെതിരെ എ.ഐ.വെെ.എഫ് എറണാകുളം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ നടക്കുന്ന പിൻവാതിൽ നിയമനത്തിനെതിരെ എ.ഐ.വെെ.എഫ് എറണാകുളത്ത് എസ് ബി ഐക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.ആർ റെനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ്, വി.എസ് സുനിൽകുമാർ, സിജി ബാബു, റോക്കി ജിബിൻ , വി.വി.വിനു, രേഖ ശ്രീജേഷ് , ബൈജു.കെ.എ തുടങ്ങിയവർ പ്രസംഗിച്ചു.