tv
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ഓൾ കേരള അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (അക്കാപ്‌സി ) നൽകുന്ന ടെലിവിഷൻ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ കൈമാറുന്നു

ആലുവ: ആലുവ നസ്രത്ത് ലൈനിൽ മേരിയുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ടെലിവിഷൻ നൽകി ഓൾ കേരള അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (അക്കാപ്‌സി ). ഓൺലൈൻ ക്ലാസിന് പങ്കെടുക്കാൻ ടിവി ഇല്ലാതെ വിഷമിച്ചിരുന്ന ഇവരുടെ സങ്കടം പൊതുപ്രവർത്തകൻ രാജു തോമസിൽ നിന്നറിഞ്ഞ അസോസിയേഷൻ ഭാരവാഹികൾ സഹായിക്കുകയായിരുന്നു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ ടിവി കൈമാറി. അസോസിയേഷൻ ചെയർമാൻ ബൽറാം, രക്ഷാധികാരി റിട്ട. എസ്.പി പി.വി. ചാക്കോ, പ്രസിഡന്റ് മുരളീധരക്കുറുപ്പ്, സെക്രട്ടറി ഹബീബ് റഹ്മാൻ, റെജി മാത്യു, സലിം കണ്ണോളി, സുകു സോമരാജ്, സജിമോൻ, ആന്റണി ജോഷി, ശിവൻകുഞ്ഞ്, എം. രാകേഷ്, അഡ്വ. സുജ, വിദ്യാസാഗർ, വിനോദ്കുമാർ, സാജൻ ജോസഫ്, അമീർ റഹ്മാൻ, മാത്യു തുടങ്ങിയവർ പങ്കെടുത്തു.