മൂവാറ്റുപുഴ: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും 'ജീവിതം തന്നെ ലഹരി ' എന്ന വിഷയത്തെ ആധാരമാക്കി വാട്ട്‌സ് ആപ്പ് വഴി ഹ്രസ്വചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഹ്രസ്വചിത്ര രണ്ട് മിനിട്ടിൽ കവിയാത്തതായിരിക്കണം. കൂടാതെ ട്രോൾ ഇമേജ് മത്സരം ,ചെറുകഥ ,കവിത മത്സരം എന്നിവ സംഘടിപ്പിക്കുന്നു . മികച്ച സൃഷ്ടികൾക്ക് എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 26 . കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ എക്‌സൈസ് ഓഫീസുമായി ബന്ധപ്പെടുക.