ycongresskklm
നഗരസഭ പരിധിയിലുള്ള ആളുകൾക്ക് കൂത്താട്ടുകുളം നഗരസഭ പൊതു ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും എത്തുന്ന നഗരസഭ പരിധിയിലുള്ള ആളുകൾക്ക് കൂത്താട്ടുകുളം നഗരസഭ പൊതു ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തി. മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെൻ കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബോബൻ വർഗീസ്, പി.സി ഭാസ്ക്കരൻ, ബോബി അച്ചുതൻ, ജോമി മാത്യു, ഷാജി കെ.സി , ജിൻസ് പൈറ്റക്കുളം, പ്രകാശ് ഭാസ്ക്കർ, ജോൺസൺ ചൊറിയംമാക്കിൽ, സോമൻകെ.ആർ ,ജിനീഷ് വൻനിലം ,ഗ്രിഗറി എബ്രാഹം, ആൽവിൻ ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.