വൈപ്പിൻ : നായരമ്പലത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ റേഷൻ കാർഡിനൊഴികെ പൊതുവിവരങ്ങൾ തിരുത്താനോ കൂട്ടിച്ചേർക്കാനോ അക്ഷയകേന്ദ്രം വഴി അപേക്ഷ നൽകിയിട്ടുള്ളവർ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നു കൊച്ചി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്ക് ഓഫീസിൽ ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകളിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കും. നൽകിയ അപേക്ഷയിൽ അതനുസരിച്ചു മാറ്റം വന്നതായി റേഷൻ കടയിലെ ഇ പോസ് മെഷീനിൽ പരിശോധിച്ചശേഷം ഓഫീസിൽ എത്തിയാൽ മതി. പുതിയ റേഷൻ കാർഡിനായി 60 അപേക്ഷകളാണ് ഒരു ദിവസം സ്വീകരിക്കുക. പൊതുവിഭാഗത്തിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്കു മാറാനുള്ള അപേക്ഷകൾ പോസ്റ്റ് വഴി അയക്കണം. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷയിൽ ഫോൺനമ്പർ ചേർക്കണം. ഫോണിലൂടെ സന്ദേശം ലഭിച്ചാൽ മാത്രമേ ഓഫീസിൽ നേരിട്ടു ഹാജരാകാവൂ.