ആലുവ: പ്രവാസികളെ നാട്ടിലെത്തിക്കുക, കൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക പ്രവാസി പുനരധിവാസം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത്ലീഗ് എടയപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത്ലീഗ് മണ്ഡലം കൗൺസിൽ അംഗം പി.എം ബദറുദ്ദീൻ, യൂത്ത് ലീഗ് ശാഖാ ട്രഷറർ എം.കെ. സുധീർ, അൻസാർ ഗ്രാൻഡ്, പ്രവാസി അബൂബക്കർ, അലി മാനാടത്ത്, മുർത്താസ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.