വൈപ്പിൻ : കുഴുപ്പിള്ളി ടി.എം. സന്ദലാൽ മാസ്റ്റർ സ്മാരക ലൈബ്രറിയുടെ വായനപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറിയിൽ ആരംഭിച്ച ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ ക്ലാസിനുവേണ്ടി ടിവി നൽകിയ കുഴുപ്പിള്ളി സഹകരണബാങ്ക് ഡയറക്ടർ കെ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. കില റിസോഴ്‌സ് പേഴ്‌സൺ എം.സി. പവിത്രൻ, ലക്ഷ്മി ഗോപാലകൃഷ്ണൻ, ടി.ആർ. ഗോപാലകൃഷ്ണൻ, ടി.എസ്. രാജഗോപാലൻ എന്നിവർ സംസാരിച്ചു.