കോലഞ്ചേരി:പൂതൃക്ക കൃഷിഭവന്റെ കീഴിൽ കോലഞ്ചേരി ഹരിത മാർക്ക​റ്റിൽ ഞാ​റ്റുവേല ചന്ത നടത്തി. ചന്തയുടേയും കർഷക സഭയുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ നിർവഹിച്ചു. സുഭിക്ഷ കേരളം പദ്ധതി, ജനകീയ ആസൂത്രണ പദ്ധതിയുടേയും വിശദീകരണം കൃഷി ഓഫീസർ ജൊമിലി ജോസ് നടത്തി. മിനി എം.പിള്ള, അസി.അഗ്രികൾച്ചർ ഓഫീസർ യു.അനിൽ കുമാർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ തുടങ്ങിയവർ സംസാരിച്ചു.