crime

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇരയായ നടിയുടെ ക്രോസ് വിസ്താരം തുടങ്ങി. കേരളത്തിനു പുറത്തായിരുന്ന നടി നാട്ടിൽ മടങ്ങിയെത്തി ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ കോടതിയിൽ ഹാജരായത്. വിസ്താരം ഇന്നും തുടരും. 2017 ഫെബ്രുവരിയിലാണ് സംഭവം. തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള സംഘം തടഞ്ഞുവച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. തുടർന്നു നടത്തിയ അന്വേഷണത്തിൽ നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപാണ് കേസിലെ എട്ടാം പ്രതി.