തൃക്കാക്കര : ഇടപ്പളളി സർവീസ് സഹകരണ ബാങ്ക് 2788 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കപ്പ കൃഷി ആരംഭിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി. ദേവദർശനൻ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.എ. മണി അദ്ധ്യക്ഷത വഹിച്ചു.
ഇടപ്പളളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ ഇഗ്നേഷ്യസ്, സി.പി .എം ഇടപ്പളളി ലോക്കൽ സെക്രട്ടറി കെ.കെ സുകുമാരൻ, ഗണപതി ടെമ്പിൾ റോഡ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പ്രമോദ് ശങ്കരൻ, പി.എം രവി, പി.വി ഷാജി തുടങ്ങിയവർ പങ്കെടുത്തു. ചങ്ങമ്പുഴ സമാധി റോഡിൽ 10 സെന്റ് സ്ഥലത്താണ് കപ്പ കൃഷി ആരംഭിച്ചത്.