മൂവാറ്റുപുഴ: മുസ്ലിം ലീഗ് മൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടിവി നൽകി.ഈസ്റ്റ്. പായിപ്ര ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിമും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നബീസ ഉമ്മറും ചേർന്ന് ടിവികൾ വിതരണം ചെയ്തു . ശാഖ പ്രസിഡന്റ് മുഹമ്മദ് ആലപുരം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം ജോയിൻ സെക്രട്ടറി പി.എച്ച്. മൊയ്തീൻകുട്ടി, ശാഖ ജനറൽ സെക്രട്ടറി എം .എച്ച. മൈതീൻ മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ഷാഫി മുതിരക്കാലായിൽ , പി.എസ് റഷീദ് ,എം.കെ ഹസൻ ഹാജി, സിദ്ദീഖ് മുതിരക്കാലായിൽ, സയ്ദ് പറമ്പിൽ, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ പി.എം ഷാൻ പ്ലാക്കുടി,മുഹമ്മദ്‌ കുട്ടി സി . എ എന്നിവർ സംസാരിച്ചു.