മൂവാറ്റുപുഴ: കാമുകിയുടെ സഹോദരന്റെ ആക്രമണത്തിൽ പരിക്കേറ്റ ദളിത് യുവാവിനു പട്ടികജാതി പട്ടികവർഗ വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ ആശ്വാസ ധനസഹായം അനുവദിച്ചു. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം പ്രകാരം കേസെടുത്തതിനെ തുടർന്നാണിത്.
സഹോദരിയുമായുള്ള പ്രണയത്തിൽ നിന്നു പിന്മാറാൻ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസ് ആണ്
നടുറോഡിൽ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവനെ(19) വെട്ടി വീഴ്ത്തിയത്.
തലയ്ക്കും കൈക്കും വെട്ടേറ്റ അഖിൽ ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് അപകടനില തരണം ചെയ്തത്. കാലതാമസം കൂടാതെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനു പട്ടികജാതി വികസന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.