കൊച്ചി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഡെന്റൽ സർജന്മാർക്ക് കൊവിഡ് പ്രതിരോധ മാർഗങ്ങളെയും വ്യക്തിഗത സുരക്ഷാ കിറ്റ് ഉപയോഗിക്കുന്നതിനെയും കുറിച്ച് പരിശീലന പരിപാടി നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിന്റയും ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നട പരിപാടി
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ.കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഡെന്റൽ നോഡൽ ഓഫീസർ ഗീത, ജഡോ ടെറി തോമസ്, ഡോ സിജു പൗലോസ്, ഡോ. സിബി ചെന്നെങ്കര എന്നിവർ പങ്കെടുത്തു.