പള്ളിക്കര: കാരുണ്യ സ്പർശം പള്ളിക്കര ചാരി​റ്റി പ്ലാ​റ്റ്‌ഫോം കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ബോധവത്കണം നടത്തി. ഐ.ആർ.ഡബ്ല്യു സംസ്ഥാന കോഡിനേ​റ്റർ വി.ഐ. ഷമീർ ബോധവത്കരണ ക്ലാസെടുത്തു. അർഷാദ് ബിൻ സുലൈമാൻ അദ്ധ്യക്ഷനായി.അമീർ അബ്ദുസലാം,ഇ.ഐ യൂസഫ്, സക്കരിയ പള്ളിക്കര, പി.എം സൈനുദ്ദീൻ, ഇ.എ ഷാനവാസ് എന്നിവർ സംസാരിച്ചു.