കുമ്പളം: കോൺഗ്രസ് ബൂത്ത് കമ്മിറ്റി കുമ്പളം സെന്ററിൽ ദേശരക്ഷാ സംഗമം നടത്തി. ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സണ്ണിതണ്ണിക്കോട്ട് അദ്ധ്യക്ഷതവഹിച്ചു. മത്സ്യതൊഴിലാളി ബ്ലോക്ക് പ്രസിഡന്റ് സി.കെ.അപ്പുക്കുട്ടൻ, വാർഡ് പ്രസിഡന്റ് ജയ്‌സൺ ജോൺ, കെ.ബി.രാജീവ്, സി.കെ.പ്രകാശൻ, ലീബീഷ്, എം.സി.ജോബി.സി.കെ.പൊന്നൻ,ഗോപാലകൃഷ്ണൻ,സി.സി.വിജയകുമാർ തുടങ്ങി​യവർ സംസാരി​ച്ചു.