anwar-sadath-mla
സുഭിക്ഷ കേരളം പദ്ധതി പ്രകാരം ആലുവ നഗരസഭ കൃഷിഭവൻ ഞാറ്റുവേല ചന്ത അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സുഭിക്ഷ കേരളം പദ്ധതി പ്രകാരം ആലുവ നഗരസഭ കൃഷിഭവൻ ഞാറ്റുവേല ചന്ത അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഓമന ഹരി, ടിമ്മി, ജെറോം മൈക്കിൾ, വി. ചന്ദ്രൻ, പി.എം. മൂസക്കുട്ടി, പി.സി. ആന്റണി, ജെബി മേത്തർ, അബ്ദുൽ കരിം, ബാബു കൊല്ലംപറമ്പിൽ, രാജു തോമസ്, എൻ.എൻ. നാരായണൻ, ടി.എൻ. നീലകണ്ഠപിള്ള, ഷാജി തേക്കുംകാടൻ, ആലുവ അസിസ്റ്റന്റ് ഡയറക്ടർ വിദ്യ, നിഷിൽ, അനില, വി.എ ഡാൽട്ടൻ, പി.എസ്. മഞ്ജു എന്നിവർ പങ്കെടുത്തു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ തരിശുനിലം കൃഷി, കടുങ്ങല്ലൂർ പഞ്ചായത്ത്തല ഉദ്ഘാടനം 11-ാം വാർഡിൽ പ്രസിഡന്റ് രത്‌നമ്മ സുരേഷ് നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ജി. വേണു, ടി.എസ്. വിജയലക്ഷ്മി, കൃഷി ഓഫീസർ സഫീർ, കർഷകരായ ഇ.എം. മുഹമ്മദാലി, ഇ.എം. ഷാജഹാൻ, പി.കെ. അബ്ബാസ്, എ.എ.മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.