ചോറ്റാനിക്കര: മുളന്തുരുത്തി പഞ്ചായത്ത് കൃഷിഭവന്‍ ഞാറ്റുവേലചന്തയോടനുബന്ധിച്ച് നടത്തുന്ന ഫലവൃക്ഷ തൈ വിതരണ ഉദ്ഘാടനം കൃഷി ഓഫീസര്‍ ഷീബ എം എയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്‍ കൊള്ളിനാല്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് സലോമി സൈമണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് മാണി, ശാന്ത മോഹനന്‍, മെമ്പര്‍മാരായ മരിയന്‍ വര്‍ഗീസ്,ലീല ജോയി,ജെയിംസ് താഴൂരത്ത് എന്നിവര്‍ പങ്കെടുത്തു.