പുക്കാട്ടുപടി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് കേന്ദ്രീകരിച്ച് അലിഫ് വോയിസ് ഒഫ് അമ്പുനാട് എന്ന പേരിൽ വാട്‌സ് ആപ്പ് കൂട്ടായ്മ. ആറ് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച കൂട്ടായ്മയിൽ നാളിത് വരെ ലക്ഷങ്ങളുടെ സഹായങ്ങൾ ചെയ്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും മ​റ്റും ലഭിക്കുന്നതായ സഹായ വാർത്തകൾ നേരിട്ട് അന്വേഷിച്ച് വിശ്വാസ്യത ഉറപ്പ് വരുത്തിയതിന് ശേഷം ഗ്രൂപ്പ് അംഗങ്ങൾ നൽകുന്ന സംഭാവനകൾ സ്വരൂപ്പിച്ച് രോഗികൾക്ക് നേരിട്ട് എത്തിക്കുകയാണ് പതിവ്. ഏ​റ്റവുമൊടുവിൽ മലയിടംതുരുത്തിൽ താമസിക്കുന്ന രോഗിക്ക് ചികിത്സ സഹായം എത്തിച്ചു.