നെടുമ്പാശേരി: 12 വിമാനങ്ങളിലായി 2160 പ്രവാസികൾ കൂടി ഇന്ന് കൊച്ചിയിലിറങ്ങും. ഗൾഫിൽ നിന്നുള്ളവയ്ക്ക് പുറമെ ഫിലിപ്പൈൻസിൽ നിന്നുള്ള ഒരു വിമാനം കൂടി ഇന്നെത്തും. എട്ട് വിമാനങ്ങളിലായി 1780 പേരാണ് ഇന്നലെ എത്തിയത്.
കുവൈറ്റിൽ നിന്നും ഇന്നലെ വരേണ്ട വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയിരുന്നു. ഇന്ന് ഷാർജയിൽ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ നെടുമ്പാശേരിയിലെത്തും. ഫിലിപ്പൈൻസിലെ സേബു വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം രാവിലെ ഏഴ് മണിക്ക് എത്തിച്ചേരും.