കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്‌മെന്റും, സഹൃദയ സുധാർ മൈഗ്രന്റ് പ്രൊജ്രക്ടും സംയുക്തമായി കടുങ്ങല്ലൂർ പഞ്ചായത്തിലെ ബിനാനിപുരം 17, 18 വാർഡുകളിലാണ് ബന്ധു ക്ലിനിക്കിലൂടെ സേവനം നൽകിയത്. സേവനം പ്രയോജനപ്പെടുത്തികൊണ്ടു സൗജന്യ പരിശോധനയും ബോധവത്കരണവും നൽകുവാൻ സാധിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ.ടൈറ്റസ് ഉദ്ഘാടനം ചെയ്തു.