kklm
യൂത്ത് അഗ്രോ മിഷൻ പദ്ധതി പാലക്കുഴയിൽ ഡീൻ കുര്യാക്കോസ് എം പി.ഉദ്ഘാടനം ചെയ്യുന്നു

പാലക്കുഴ:കാർഷിക മേഖലയുടെ സ്വയംപര്യാപ്തത ലക്ഷ്യം വച്ചും യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെന്റ് നിയോജക മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് എം.പി നടപ്പിലാക്കുന്ന യൂത്ത് അഗ്രോമിഷൻ പരിപാടി പാലക്കുഴ പഞ്ചായത്തിൽ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷനുമായി സംയോജിച്ച് നടപ്പിലാക്കി.
പച്ചക്കറി നടീൽ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.യോഗത്തിൽ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജയ്‌മോൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിബി ജോർജ് സന്ദേശം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്‌സൻ ജോർജ്, രക്ഷാധികാരി വി.ടി ജോബ്, ഇ.എസ് മോഹനൻ,കിരൺ ബേബി വാഴയിൽ, ഷൈജു പി.ജി ജിനിഷ് വൻനിലം, ബേസിൽ ജോർജ്, സി.എച്ച്. മത്തായി, ബിനു , എൽദോ ജോൺ, തോമസ് പീച്ചിയിൽ,ബിനീഷ്.എം സി, എൽദോ ബാബു, ആൽവിൻ ഫിലിപ്പ് , എ.എം ജോണി തുടങ്ങിയവർ സംസാരിച്ചു.