biji-jose

കോതമംഗലം: കീരമ്പാറ സ്വദേശിനിയായ നഴ്‌സ് സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് അൽഅഹ്‌സയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ മരിച്ചത്. കിഡ്‌നി രോഗത്തിനു ചികിത്സയിൽ ഇരിക്കുമ്പോഴാണ് കോവിഡ് രോഗം പിടിപെട്ടത്. മൂന്നാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.