കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ചത് 14 പേർക്ക്. 9 പേർ രോഗമുക്തി നേടി. ജില്ലയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്.
രോഗബാധിതർ
1 പൂനെയിൽ നിന്ന് വിമാനത്തിൽ എത്തിയ ചെങ്ങമനാട് സ്വദേശിനി. വയസ് 27.
2 ചെന്നൈയിൽ നിന്ന് റോഡു മാർഗമെത്തിയ കാക്കനാട് സ്വദേശിനി. വയസ് 23.
3 മോസ്കോയിൽ നിന്ന് വിമാനത്തിൽ കണ്ണൂരിലെത്തിയ വരാപ്പുഴ സ്വദേശിനി. വയസ് 34.
4 കുവൈറ്റിൽ നിന്ന് വിമാനത്തിലെത്തിയ കോടനാട് സ്വദേശി. വയസ് 53.
5 കുവൈറ്റിൽ നിന്നെത്തിയ ഞാറയ്ക്കൽ സ്വദേശി. വയസ് 33.
6 മസ്കറ്റിൽ നിന്നെത്തിയ പിണ്ടിമന സ്വദേശി. വയസ് 44.
7 ഖത്തറിൽ നിന്നെത്തിയ അശമന്നൂർ സ്വദേശി. വയസ് 33.
8 ഖത്തറിൽ നിന്നെത്തിയ മറ്റൊരു അശമന്നൂർ സ്വദേശിനി. വയസ് 30.
9 മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിലെത്തിയ ഇലഞ്ഞി സ്വദേശിനി. വയസ് 19.
10 ഡൽഹിയിൽ നിന്ന ട്രെയിനിലെത്തിയ കോതമംഗലം തട്ടേക്കാട് സ്വദേശിനി. വയസ് 31.
11 തട്ടേക്കാട് സ്വദേശിനിയുടെ ഒരു വയസുള്ള കുട്ടി.
12 തട്ടേക്കാട് സ്വദേശിനിയുടെ ഏഴു വയസുള്ള കുട്ടി.
13 ഡൽഹിയിൽ നിന്ന് ട്രെയിനിലെത്തിയ മറ്റൊരു തട്ടേക്കാട് സ്വദേശിനി. വയസ് 49.
14 കുവൈറ്റിൽ നിന്നെത്തിയ മുളവുകാട് സ്വദേശി. വയസ് 49.
രോഗ മുക്തർ
1 മഹാരാഷ്ട്ര സ്വദേശി. വയസ് 41
2 അങ്കമാലി തുറവൂർ സ്വദേശി. വയസ് 27
3 കൂത്താട്ടുകളും സ്വദേശി. വയസ് 33
4 മഹാരാഷ്ട്ര സ്വദേശിനി. വയസ് 30
5 കടവൂർ സ്വദേശി. വയസ് 25
6 പുത്തൻവേലിക്കര സ്വദേശി. വയസ് 57
7 പുത്തൻവേലിക്കര സ്വദേശി. വയസ് 27
8 തൃക്കാക്കര സ്വദേശിനി. വയസ് 34
9 കോതമംഗലം സ്വദേശി. വയസ് 46
നിരീക്ഷണം
പുതിയത് 1,102
ആകെ 12,687
വീടുകളിൽ 10,503
കെയർ സെന്ററുകളിൽ 416
പണം കൊടുത്ത് 1768
ചികിത്സയിൽ
ആകെ 127
സർക്കാർ ആശുപത്രികൾ 122
ഐ.എൻ.എസ് സഞ്ജീവനി 4
സ്വകാര്യ ആശുപത്രികൾ 1
ആശുപത്രി വിട്ടവർ 11