neet-exam
Neet Exam

കൊച്ചി : മെഡിക്കൽ പ്രവേശന പരീക്ഷായായ നീറ്റ് ഒാൺലൈനായി നടത്താൻ കഴിയില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (എൻ.ടി.എ) ഇന്ത്യൻ മെഡിക്കൽ കൗൺസിലും ഹൈക്കോടതിയിൽ അറിയിച്ചു. ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് നിലപാട് അറിയിച്ചത്.

കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒാൺലൈൻ പരീക്ഷ നടത്താനാവുമോയെന്ന് എൻ.ടി.എ ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോടു ചോദിച്ചിരുന്നു. മൾട്ടിപ്പിൾ ചോയ്സ് ഫോർമാറ്റിൽ പേപ്പർ ബുക്കിൽ നടത്തുന്ന പരീക്ഷ ഒാൺലൈനായി നടത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.