കൂത്താട്ടുകുളം: തിരുവാതിര ഞാറ്റുവേല കാലയളവ് കാലത്ത് കാക്കൂർ സർവീസ് സഹകരണ ബാങ്ക് ഫല വൃക്ഷ തൈകൾക്ക് ഡിസ്കൗണ്ട് നൽകും. ഒരു കോടി ഫല വൃക്ഷ തൈകൾ നടുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് പിന്തുണ നൽകി കൊണ്ടാണ് കാക്കൂർ സർവീസ് സഹകരണ ബാങ്ക് സംരംഭമായ മലർവാടി ഹൈടെക് നേഴ്സറിയിൽ നിന്ന് ഫലവൃക്ഷതൈകൾ ഡിസ്കൗണ്ട് നൽകി വിതരണം ചെയുന്നത്.ജൂലായ് 4 വരെ പദ്ധതി ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അറിയിച്ചു.