kklm
വ്യാപാരി വ്യവസായി ഏകോപന സമതി പാമ്പാക്കുട കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.എം.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

തിരുമാറാടി: കെ.എസ്.ഇ.ബിയുടെ വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാക്കുട, മണ്ണത്തൂർ, കാക്കൂർ യൂണിറ്റുകൾ സംയുക്തമായി പാമ്പാക്കുട കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. പാമ്പാക്കുട യൂണീറ്റ് പ്രസിഡന്റ് യു.തോമസിന്റെ അദ്ധ്യക്ഷതയിൽ മേഖലാ സെക്രട്ടറി കെ.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് ,തമ്പി മണ്ടോളിൽ, പ്രദീഷ്.പി. ഇളയത്, ബിജു മൈലഞ്ചേരിൽ, വർഗീസ് വാഴപ്പറമ്പിൽ, അലക്സ്‌ പടിഞ്ഞാറേടത്ത്, അലക്സ്‌ ആറാംച്ചേരിൽ, കെ.സി. തോമസ്, ദാസ് തോട്ടപ്പിള്ളിൽ, സിനു കാക്കൂർ ,ബേബി ഊത്തുകുഴിയിൽ, ജോയ് കൈപ്പിള്ളികുന്നത്ത്, ഷാജു ജോൺ, മോഹനൻ, തൊമ്മൻ,ചാക്കോച്ചൻ, മത്തായ എന്നിവർ നേതൃത്വം നൽകി.