കൊച്ചി: എറണാകുളം ടോഡി ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പ്രവർത്തകൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നിവേദിത ഷാനിക്ക് യൂണിയൻ പ്രസിഡന്റും സി.പി.എം ഏരിയ സെക്രട്ടറിയുമായ പി.എൻ. സീനുലാലും ഷാപ്പ് കോൺട്രാക്ടേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ പോളും ചേർന്ന് ടിവി നൽകി. എറണാകുളം യൂണിയൻ ഓഫീസിൽ നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.ബി. ഹർഷൽ, വൈസ് പ്രസിഡന്റ് വി.എം.ശശിധരൻ,ടി.ബി.അനി എന്നിവർ സംസാരിച്ചു.