ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ വെസലിന്റെ റാമ്പിന്റെ ഒരു ഭാഗം തകർന്നു. ഇന്നലെ രാവിലെ ആദ്യ ട്രിപ്പിലാണ് സംഭവം. ഇതു മൂലം വാഹനങ്ങൾ റോ റോയിലേക്ക് കയറ്റാൻ പറ്റാത്ത സ്ഥിതിയായി. ഫോർട്ടുകൊച്ചി ജെട്ടിയിലെ ഫ്ളാറ്റ്ഫോമിൽ ഇടിച്ചാണ് സംഭവം. ഒരു ഭാഗത്തെ മൂന്നു ഷീറ്റുകളാണ് തകർന്നത്. രാവിലെയുണ്ടായ ശക്തമായ തിരമാലയിൽ റോ റോയുടെ പിൻഭാഗം വന്നിടിക്കുകയായിരുന്നു. ഇതു മൂലം ഏറെനേരം വാഹന ഗതാഗതം നിലച്ചു. പിന്നീട് അടുത്ത റോ റോ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ യാത്രക്കാരുടെയും വാഹനൂളുടെയും നീണ്ട നിരയായി മാറി. ബോട്ട് സർവീസ് ഇല്ലാത്തതും യാത്രാദുരി​തം ഇരട്ടി​പ്പി​ച്ചു.