കൊച്ചി: ഇടപ്പള്ളിയിൽ എത്തിയ എട്ട് രാജസ്ഥാൻ സ്വദേശികളെ നാട്ടുകാർ തടഞ്ഞുവച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് രണ്ട് ഇന്നോവ വാഹനങ്ങളിലായി എത്തിയ ഇവരെ ഇടപ്പള്ളിയിൽ എത്തിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. എറണാകുളത്തെ മാളിലെ ഇന്റീരിയർ ജോലികൾക്കായി എത്തിയ ഇവർ ക്വാറന്റെൈനിൽ കഴിയാനായി ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ അന്വേഷിക്കാതെയാണ് നാട്ടുകാർ വഴിമുടക്കിയത്. സ്ഥലത്തെത്തിയ എളമക്കര പൊലീസ് പ്രശ്‌നങ്ങൾ പരിഹരിച്ച് രാജസ്ഥാൻ സ്വദേശികളെ ക്വാറന്റൈനിൽ പറഞ്ഞു വിട്ടു.