ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. കൃഷിഭവനിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മാമ്പള്ളി ചന്ത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ ജോർജ്കുട്ടി, ദേവസ്യ പാറക്കണ്ടം, മുത്തലപുരം ബാങ്ക് പ്രസിഡന്റ് എം.പി. ജോസഫ്, വികസന സമിതി അംഗം ജോയ് തോട്ടം, വാസു .പി.എം തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ഗായത്രി, പദ്ധതി വിശദീകരണം ചെയുതു.അസി.കൃഷി ഓഫീസർ സജുകുമാർ കൃതജ്ഞത രേഖപ്പെടുത്തി. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി വൃക്ഷതൈകളുടെ വിതരണത്തിന്റെ ഭാഗമായി പേര, പ്ലാവ്, വാഴത്തൈ, ചാമ്പ, കുടമ്പുളി, റംബൂട്ടാൻ, വാളൻപുളി, എന്നിവയുടെ വിത്തുകൾ ചന്തയിൽ എത്തി.