gem

ന്യൂഡൽഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള 25,000 രൂപയില്‍ കൂടുതല്‍ ഉള്ള എല്ലാ ഇടപാടുകളും സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് പ്ലേസായ ജെം വഴിയാണ് ഇപ്പോള്‍ നടക്കുന്നത്.സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ജെമ്മില്‍ കൊവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്കുണ്ട്.സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് ജെം പോര്‍ട്ടലില്‍ തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇ-മാര്‍ക്കറ്റ് പ്ലേസ് ഇപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

പ്രവേശന തടസ്സങ്ങളൊന്നുമില്ലാതെ സര്‍ക്കാരുമായി ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചരക്ക് വിതരണക്കാര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ മുതല്‍ അന്തിമ പേയ്‌മെന്റ് വരെയുള്ള നടപടികള്‍ക്ക് പോര്‍ട്ടല്‍ പിന്തുണ നൽകം. സുതാര്യതയും വേഗത്തിലുള്ള ഇടപാടുകളും ജെം വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമാണ്, കൂടാതെ ജിഇഎമ്മിലെ എല്ലാ രേഖകളിലും വാങ്ങുന്നവരും വില്ക്കുന്നവരും വിവിധ ഘട്ടങ്ങളില്ഇ-ഒപ്പിട്ടിരിക്കും എന്നതിനാല്‍ മറ്റു സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല.ഇ-ഇന്‍വോയിസ് ജനറേറ്റ് ചെയ്യുന്നതിനാല്‍ വില്‍പ്പനക്കാര്‍ക്ക് ബില്ലിങ് എളുപ്പമാണ്.

ഇ-ബിഡ്ഡിംഗ്, റിവേഴ്‌സ് ഇ-ലേലം എന്നിവയാണ് മറ്റു സവിശേഷതകള്‍. ഓണ്‍ലൈനായി തന്നെ ഇതില്‍ പങ്കാളികള്‍ ആകാം.ഉത്പന്നങ്ങളുടെ സംഭരണത്തിന് ശുചിത്വ പരിശോധന നിര്‍ബന്ധമാണ്.നിരവധി വ്യവസായികള്‍ ജെം പ്ലാറ്റ് ഫോം ഉപയോഗിച്ച് ഇ-മാര്‍ക്കറ്റിങ്‌പ്ലേസിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സന്നദ്ധരാണ്. ഇത് ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുക്കും.

ജെം പോര്‍ട്ടലില്‍ വില്‍പ്പനക്കാരും സേവനദാതാക്കളുമായി മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 40,000 കോടി രൂപയുടെ ഇടപാടുകള്‍ ജെം പോര്‍ട്ടലിൽ നടന്നിട്ടുണ്ട്.