jan-dhan-account-over-dra

കൊച്ചി:നിങ്ങൾക്ക് ജന്‍ ധന്‍ അക്കൗണ്ട് ഉണ്ടോ? ആറു മാസമായി അക്കൗണ്ട് ഉപയോഗിക്കുന്നരാണോ? ഇനി പണത്തിന് അത്യാവശ്യം വന്നാല്‍ 5,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റായി ലഭിക്കും. ആറുമാസം അക്കൗണ്ട് ഉപയോഗിച്ച് മിനിമം ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിയ്ക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കാണ് ഓവര്‍ ഡ്രാഫ്റ്റ് ലഭ്യമാകുന്നത്.വീട്ടിലെ വനിതാ അംഗങ്ങള്‍ക്കാണ് മുന്‍ഗണന. ഇതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്

നിക്ഷേപ പദ്ധതികള്‍, പെന്‍ഷന്‍ മറ്റ് ഇടപാടുകള്‍ എന്നിവയ്ക്കും ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാകും. ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് ആയി ലഭിക്കും.ഭാര്യയ്ക്കും ഭര്‍ത്താവിനും ജോയിന്റ് അക്കൗണ്ട് ആണെങ്കിലും ഇന്‍ഷുറന്‍സ് ലഭിക്കും.ലോണുമായി താരതമ്യം ചെയ്യുമ്പോള്‍ അധിക പലിശ നല്‍കേണ്ട എന്നതും എപ്പോള്‍ വേണമെങ്കിലും തിരിച്ചടയ്ക്കാം എന്നതുമാണ് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തിന്റെ പ്രധാന നേട്ടം. അക്കൗണ്ട് അനുസരിച്ചായിരിക്കും ബാങ്കുകള്‍ ഓവര്‍ ഡ്രാഫ്റ്റ് പരിധി നിശ്ചയിക്കുക.