കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അവഹേളനപരമായ പരാമർശങ്ങളിൽ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
എൻ.സി.പി സംസ്ഥാന നിർവാഹ സമിതിഅംഗം മിനി സോമൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഷമ വിജയൻ അദ്ധ്യക്ഷത വഹിച്ചു. മിനി തോമസ്, ജോളി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. കൊവിഡ് പ്രതിരോധത്തിൽ മാതൃകപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന മന്ത്രിയെ മോശം വാക്കുകൾ കൊണ്ട് അവഹേളിച്ചത് പൊറുക്കാൻ കഴിയില്ലെന്ന് യോഗം പറഞ്ഞു.