ഇലഞ്ഞി: മുത്തലപുരം ഇടയാർ റോഡിന്റെ ശോചനീയാസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നില്പു സമരം നടത്തി.കൂത്താട്ടുകുളം പൊതുമരാമത്ത് അസി.എൻജിനീയറുടെ കാര്യാലയത്തിനു മുൻപിൽ നടത്തിയ നില്പു സമരം കേരളാ കോൺഗ്രസ് (എം) പിറവം നിയോജക മണ്ഡലം പ്രസിഡന്റ് എം.പി ജോസഫ് ഉദ്ഘാടനം ചെയ്തു.മൂന്നു ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ പത്തു വർഷമായിട്ട് യാതൊരു വിധ അറ്റകുറ്റപണികളും നടത്താത്തതിനാൽ റോഡ് അകെ തകർന്ന നിലയിലാണ്.കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചുവെങ്കിലും റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം ആയിട്ടില്ല. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പി.കെ ജോസ് പറഞ്ഞു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലീലാ സുഖവാസ്, സിറിയക് ജോൺ, റെജി പീറ്റർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.