മൂവാറ്റുപുഴ: കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുക, വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിപ്പിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളി കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം റേഷൻകട വഴി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോൺ തിരുവനന്തപുരം എം.വി.ആർ. ഭവനിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മൂവാറ്റുപുഴയിൽ സി.എം.പി. മൂവാറ്റുപുഴ ഏരിയാസെക്രട്ടറി എം.എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അനുഭാവ സത്യാഗ്രഹം മുൻ എം.എൽ.എ.ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. സി.എം.പി സെൻട്രൽ കൗൺസിൽ അംഗം കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്. സിദ്ദിഖ്, പി.പി.ചന്തു, കെ.വി. സരോജം, വനജ ചന്ദ്രൻ, ആശ റെജി, കെ.കെ.ശ്രീജ എന്നിവർ സംസാരിച്ചു.