anwar-sadath-mla
കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സി.പി.എം നേതാക്കൾ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പുകേസ് അട്ടിമറിക്കുന്ന പൊലീസ് നയത്തിനെതിരെ കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എ. മുജീബ്, പി.കെ. രമേശ്, പി.വി. എൽദോസ്, കെ.പി. സിയാദ്, ലിസി സെബാസ്റ്റ്യൻ, ജോണി ക്രിസ്റ്റഫർ, സെമീർ സെയ്താലി, എം.കെ.എ. നജീബ് എന്നിവർ സംസാരിച്ചു.

ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ, ലത്തീഫ് പൂഴിത്തറ, എം.ടി. ജേക്കബ്, ജോസി പി ആൻഡ്രുസ്, ആനന്ദ് ജോർജ്, പി.പി. ജെയിംസ്, ഹസീം ഖാലിദ്, ബാബു കുളങ്ങര, ടി. ചന്ദ്രൻ, ജോൺ കുട്ടൻചാലിൽ, ദാമു അറത്തിൽ, പോൾ ബി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ് ചൂർണിക്കര മണ്ഡലം കമ്മിറ്റി ചൂർണിക്കര ഗ്രാമപഞ്ചായത്തിനു മുന്നിൽ മുട്ട് കുത്തിയിരുന്നു പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജു കുംബ്‌ളാൻ, ടി.ഐ. മുഹമ്മദ്, പി.ആർ. നിർമൽകുമാർ, വില്ല്യം ആലത്തറ, നസീർ ചൂർണിക്കര, കെ.കെ. ശിവാനന്ദൻ, സി.പി. നൗഷാദ്, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, കെ.കെ. രാജു, രാജി സന്തോഷ്, ഷൈനി ശിവാനന്ദൻ, ഇ.എം. ഷെരീഫ്, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.