നെടുമ്പാശേരി: ഇന്ധനവില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ് നെടുമ്പാശേരി മേഖലാ കമ്മിറ്റി അത്താണി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ് സന്ദീപ് ഗോപാലൻ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ടി.വി. സൈമൺ, കെ.ജെ. പോൾസൺ, ബിന്നി തരിയൻ, കെ.ആർ ശരത്, കെ.വി. ജോബി, നിഖിൽ സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.