women
നടൻ ശ്രീനിവാസന്റെ പ്രതികരണത്തിനെതിരെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് അങ്കണവാടി പ്രവർത്തകർ നടത്തിയ നില്പ് സമരം നടത്തുന്നു

മൂവാറ്റുപുഴ: അങ്കണവാടി പ്രവർത്തകർക്കെതിരെ നടൻ ശ്രീനിവാസന്റെ പ്രതികരണം ടീച്ചർമാരെ മാത്രമല്ല, കുഞ്ഞുങ്ങളെയും സ്ത്രീ സമൂഹത്തെ മുഴുവനും അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും അങ്കണവാടിയിൽ ജോലി ചെയ്യുന്നവരെ തന്റേതായ വികലമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച നടനെതിരെ മൂവാറ്റുപുഴ പ്രോജ്ക്ടിലെ ഐ.എൻ.ടി.യു.സി. യൂണിയനിൽപ്പെട്ട അങ്കണവാടി പ്രവർത്തകർ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നില്പ് സമരം നടത്തി. അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ നില്പുസമരം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, മൂവാറ്റുപുഴ പ്രോജക്ട് ചെയർമാൻ മൂസ തോട്ടത്തുക്കുടി, ജനറൽ സെക്രട്ടറി കവിത ലെനിൻ, വൈസ് പ്രസിഡന്റ് സുഹറ കെ.എം., സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ ഗോമതി, ശോഭന എം.എം. സോളി വാളകം, ഷെമീന പി.എ. എന്നിവർ സംസാരിച്ചു.