കൊച്ചി: പെട്രോൾ ഉത്പന്നങ്ങളുടെ അന്യായ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകൾ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി.

എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. നെൽസൺ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. കെ.ബി. സുനീർ, കെ.എം ഉമ്മർ, ജോയി ജോസഫ്, പി.ഐ. ഇസ്മയിൽ, പി.വി. പ്രസന്നൻ എന്നിവർ പങ്കെടുത്തു.