മൂവാറ്റുപുഴ: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകുന്നതിനുള്ള ടിവികൾ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരനിൽ നിന്നും മൂവാറ്റുപുഴ ശിവൻകുന്ന് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കുഞ്ഞുമോൾ ജോൺ, മഞ്ഞപ്ര ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജാസ്മിൻ ക്രൂസ് ഡി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ എച്ച്.എസ്.എസ്.ടി.എ എറണാകുളം ജില്ലാ സെക്രട്ടറി റോയി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എസ്.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബു സി ജോർജ്, നാസർ മുണ്ടാട്ട്, പി.ടി.എ പ്രസിഡന്റുമാരായ ജോസ് എടപ്പാട്ട്, ഷാജു പോരോത്താൻ, യൂനസ് പി.ഇ, സിന്ധു എം.ഡി, ഭവ്യ പി.ബി തുടങ്ങിയവർ പങ്കെടുത്തു.