മൂവാറ്റുപുഴ :പെട്രോൾ ഡീസൽ വിലവർധനക്കെതിരെ വ്യാപാരി യൂത്ത് വിംഗ് മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് പി.എ കബീർ ഉദ്ഘാടനം ചെയ്തു. വ്യവസായി യൂത്ത് വിംഗ് ജില്ലാ ജോയിന്റ് സെക്രട്ടറി ആരിഫ് അമീർ അലി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് മൂവാറ്റുപുഴ മേഖല പ്രസിഡന്റ് അലക്സാണ്ടർ ജോർഡി മുഖ്യപ്രഭാഷണം നടത്തി. മേഖല ജോയിന്റ് സെക്രട്ടറി ശിഹാബുദ്ധീൻ പടിഞ്ഞാറേച്ചലിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ജോബി മുണ്ടാക്കാൻ,ട്രഷറർ സജിൽ സലിം,വൈസ് പ്രസിഡന്റ് ജിനേഷ് ധന്യ,കമ്മിറ്റി അംഗങ്ങളായ അരുൺ കുമാർ ,യൂത്ത് വിംഗ് മൂവാറ്റുപുഴ മേഖല ജനറൽ സെക്രട്ടറി ഷാഫി മുതിരക്കാലയിൽ എന്നിവർ സംസാരിച്ചു.