school
വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്ത്‌ ശ്രദ്ധേയനായ കെ .എം നൗഫൽ മാഷിനെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ .എം അബ്ദുൾ മജീദ് ഉപഹാരം നൽകി ആദരിക്കുന്നു

മുവാറ്റുപുഴ: വിക്ടേഴ്സ് ചാനലിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസെടുത്ത് ശ്രദ്ധേയനായ കെ.എം നൗഫൽ മാഷിനെ മുസ്ലിം യൂത്ത് ലീഗ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. പായിപ്ര ഗവ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൾ മജീദ് കെ.എം നൗഫലിന് ഉപഹാരം നൽകി. മുസ്ലിം ലീഗ് ശാഖാ ജനറൽ സെക്രട്ടറി അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹനീഫ കുന്നുമ്മേക്കുടി, വൈസ് പ്രസിഡന്റ് നവാസ് പേണ്ടാണം, മുസ്ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് നിഷാദ് കെ. എം, ജനറൽ സെക്രട്ടറി മുഹമ്മദ് അസ്ഹൽ, ഡിവിഷൻ സെക്രട്ടറി മുഹമ്മദ് ദിൽദാർ, ഡിവിഷൻ കൗൺസിലർ അർഷദ് കെ .എ , അദ്ധ്യാപിക മുഹ്സിന പി. കെ എന്നിവർ സംസാരിച്ചു.