mary

അങ്കമാലി: മകനോടൊപ്പം സഞ്ചരിക്കുമ്പോൾ സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി മൂക്കന്നൂർ അട്ടാറ കിഴക്കൻ ഊടൻവീട്ടിൽ പരേതനായ ഡേവിസിന്റെ ഭാര്യ മേരിയാണ് (60) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിന് കുറുകുറ്റി മൂന്നാംപറമ്പിലായിരുന്നു അപകടം. മേരി ജോലിചെയ്യുന്ന ചിപ്‌സ് കടയിലേക്ക് മകന്റെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു കാൽവഴുതിവീണത്. തൃശൂർ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.