അങ്കമാലി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല പ്രവർത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി നിർവഹിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യം എന്നി മേഖലയിലെ കർഷകർക്കായി ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സലി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി പി. ജോയ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലില്ലി വർഗീസ്, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്‌സൻ ഷെറ്റ ബെന്നി എന്നിവർ സംസാരിച്ചു.